Thursday, June 1, 2017

പ്രഹർഷമായ പ്രവേശനോത്സവം

അറിവിന്റെ അക്ഷയത്തിരി തെളിക്കാൻ കുരുന്നുകൾ വിദ്യാലയത്തിരുമുറ്റത്തേക്ക് എത്തിച്ചേരുന്ന ജൂൺ 1 അക്ഷരാർത്ഥത്തിൽ ഉത്സവ ദിനമായി. നവാഗതരെ ആനയിക്കന്നതിന് ചെമ്മട്ടംവയൽ ബസ്സ്റ്റാൻറിൽ മുത്തുക്കടയേന്തിയ രക്ഷിതാക്കൾ അണിനിരന്നു. ബാൻറടിയുടെ താളത്തിനനുസരിച്ച് കളിവേഷങ്ങൾ ചുവടുവെച്ചു. കുരുന്നുകളെ കേരളീയ വേഷവിധാനത്തോടെ സ്കൂൾ കുട്ടികൾ  കൈ പിടിച്ച് അറിവിന്റെ വർണ വിഹായസ്സിലേക്ക് നയിച്ചു. പഠനത്തിന്റെ അണയാത്ത തിരി കുട്ടികൾ പ്രതീകാത്മമായി തെളിച്ചാണ് പരിപാടികൾ ആരംഭിച്ചത്. 

Monday, May 29, 2017

പ്രവേശനോത്സവ ഒരുക്കങ്ങൾ പൂർത്തിയായി

ചെമ്മട്ടംവയൽ ബസ്റ്റാന്റിൽ നിന്നും രക്ഷിതാക്കളുടെ ഘോഷയാത്ര. മുത്തുക്കുടയുടെ അകമ്പടിയോടെ കേരളീയ വേഷങ്ങൾ ധരിച്ചു കൊണ്ട് കുട്ടികളെ സ്വീകരിക്കാനായി രക്ഷിതാക്കൾ തയ്യാറായി

Wednesday, May 24, 2017

ഏഴാം തവണയും ബല്ലാ ഈസ്റ്റ്



ഇക്കുറി SSLC പരീക്ഷയിൽ 100 % വിജയം നേടി ഏഴാം തവണയും നൂറുമേനി കൊയ്ത് വിജയത്തിന്റെ നെറുകയിലാണ് ബല്ലാ ഈസ്റ്റ്. ആറു കുട്ടികൾ എല്ലാ വിഷയത്തിലും A പ്ലസ് നേടി . സൂര്യ എസ് സുനിൽ, ജിതേഷ് രാജ്.എം, കീർത്തന സുധീർ എം, നവിത വിജയകുമാർ, ദിബിൻ രാജ് എം, ഹൃദ്യ ഇ. 9 വിഷയങ്ങൾക്ക് A പ്ലസ് നേടിയവർ 9



Tuesday, February 28, 2017

മലയാളത്തിളക്കം

സ്മകൂളിൽ മലയാളത്തതിളക്കത്തിൻറെ വിജയപ്രഖ്യാപനം രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ നടന്നു.

Wednesday, December 14, 2016

ഇമ്മ്യൂണൈസേഷന്‍ ജില്ല ക്വിസ്സില്‍ ഒന്നാം സ്ഥാനം


ആരോഗ്യവകുപ്പ് കാസര്‍ഗോഡ് ജില്ലാതലത്തില്‍ സംഖടിപ്പിച്ച ക്വിസ് മത്സരത്തില്‍   ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ബല്ലയിലെ പ്രതിഭകള്‍. തുടര്‍ച്ചയായി സംസ്ഥാനദേശിയതലത്തില്‍ ശ്രദ്ധനേടിയ സൂര്യ എസ് സുനില്‍, ജിതേഷ് രാജ് എന്നിവരാണ് സംസ്ഥാനത്തില്‍ കാസര്‍ഗോഡിനെ പ്രതിനിധീകരിക്കുന്നത്.

Sunday, December 4, 2016

ടാലന്‍റ് സെര്‍ച്ച് പരീക്ഷയില്‍ മൂന്നാം സ്ഥാനം

കാസര്‍ഗോഡ് റവന്യുജില്ലാതല സാമൂഹ്യശാസ്ത്ര ടാലന്‍റ് സെര്‍ച്ച് പരീക്ഷയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ജിതേഷ് രാജ് എം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. 2016 ഡിസംബര്‍  1-ാം തീയതി ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ സൗത്ത് തൃക്കരിപ്പൂരില്‍ വെച്ചാണ് പരീക്ഷ നടന്നത്. ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍ ശ്രീ ടിം എം സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  കാഞ്ഞങ്ങാട് ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ ശ്രീ കെ പി പ്രകാശ്കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Thursday, December 1, 2016

ഉപജില്ലാകലോത്സവത്തില്‍ മികച്ച വിജയം

ഹോസ്ദുര്‍ഗ് ഉപജില്ലാകലോത്സവത്തില്‍ എല്‍ പി, യു പി, എച്ച് എസ്, എച്ച് എസ് എസ്  വിഭാഗത്തില്‍ കുരുന്നു പ്രതിഭകള്‍ മികച്ച വിജയം കരസ്ഥമാക്കി. കാഞ്ഞങ്ങാട്  സൗത്ത് സ്കൂളില്‍ വെച്ചുനടന്ന കലോത്സവയിനങ്ങളില്‍ ഭൂരിഭാഗ കുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കി.
എച്ച് എസ് നാടോടിനൃത്ത(ആണ്‍കുട്ടികള്‍)ത്തില്‍ ഹരിരാജ് സി , എച്ച് എസ് പ്രസംഗം സൂര്യ എസ് സുനില്‍, നാടന്‍പാട്ട് -   എന്നിവര്‍ ജില്ലാകലോത്സവത്തില്‍ പുങ്കെടുക്കാന്‍ അര്‍ഹത നേടി
ഒപ്പന യു പി - രണ്ടാംസ്ഥാനം. ഒപ്പന എച്ച് എസ് - മൂന്നാം സ്ഥാനം, ഗസല്‍ - മൂന്നാംസ്ഥാനം തുടങ്ങി മികച്ചസ്ഥാനങ്ങള്‍ നേടാനുൂം കുരുന്നുകള്‍ക്ക് കഴിഞ്ഞു.