Wednesday, August 31, 2016

ജില്ലാ ഉപന്യാസമത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ബല്ലയ്ക്ക്



എഴുത്തിന്റെ വാതില്‍പ്പുറത്തേക്ക് സഞ്ചരിക്കുകയാണ് സൂര്യയും ജിതിനും. കാസര്‍ഗോഡ് ജില്ലാ ലൈബ്രറികൗണ്‍സില്‍ സംഘടിപ്പിച്ച ഉപന്യാസമത്സരത്തില്‍ ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയത് ബല്ല ഹയര്‍സെക്കന്ററിസ്കൂളിലെ പത്താക്ലാസ്സ് വിദ്യാര്‍ത്ഥികളായ സൂര്യ എസ് സുനില്‍, ജിതിന്‍രാജ് എന്നിവരാണ്. നവമാധ്യമങ്ങള്‍ വായനയെ സ്വാധീനിക്കുന്നുവോ എന്ന വിഷയത്തില്‍ മാധ്യമങ്ങളുടെ സാധ്യതകള്‍ ഇഴകീറി പരിശോധിക്കുകയാണ് ഇവര്‍. നവമാധ്യമത്തിന്റെ നന്മകള്‍തിരിച്ചറിഞ്ഞ് അത് തിന്മയുടെ അതിരിലേക്ക് വഴുതിവീഴാത്ത സമൂഹത്തെ സ്വപ്നം കാണുകയാണ് ഉപന്യാസത്തിലൂടെ അവര്‍ ചെയ്തത്.

Monday, August 29, 2016

സൂര്യ എസ് സുനില്‍ സംസ്ഥാന സയന്‍സ് സെമിനാറിലേക്ക്

കാസര്‍ഗോഡ് സയന്‍സ് ക്ലബ് അസോസിയേഷന്‍ നടത്തിയ ജില്ലാതല സയന്‍സ് സെമിനാറില്‍ ഒന്നാം സ്ഥാനം നേടിയ സൂര്യ എസ് സുനില്‍ ബല്ല ജി എച്ച് എസ് എസിന്റെ അഭിമാനമായി. സുസ്ഥിരമായ ഭക്ഷ്യസുരക്ഷയ്ക്ക് പയറുവര്‍ഗ്ഗങ്ങള്‍ - സാധ്യതകളും വെല്ലുവിളികളും എന്നതാണ് സെമിനാര്‍ വിഷയം. സെപ്തംബര്‍ 24-ാം തീയതി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാനതല സെമിനാറില്‍ ജില്ലയെ പ്രതിനിധീകരിച്ച് വിഷയം അവതരിപ്പിക്കും. ബല്ല ജി എച്ച് എസ് എസിലെ പത്താംതരം വിദ്യാര്‍ത്ഥിനിയാണ് സൂര്യ എസ് സുനില്‍.

Tuesday, August 23, 2016

ഉപജില്ലാ തല ചെസ് മത്സരത്തില്‍ ആര്യക്ക് മൂന്നാം സ്ഥാനം

ഈവര്‍ഷത്തെ ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാതല ഗെയിംസിലെ ചെസ് മത്സരത്തില്‍ ബല്ല ഹയര്‍സെക്കന്ററിസ്കൂളിലെ പത്താക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ജെ പി ആര്യ മൂന്നാം സ്ഥാനം നേടി. 14 വയസ്സിന് താഴെയുള്ലവരുടെ മത്സരവിഭാഗത്തിലാണ് ആര്യ ഈനേട്ടം കൈവരിച്ചത്.

ഉപജില്ലാ തലഗെയിംസ് സമാപിച്ചു

ഈവര്‍ഷത്തെ ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാതല ഗെയിംസിന് ബല്ല ഹയര്‍സെക്കന്ററിസ്കൂള്‍ ആതിഥ്യമരുളി. ചെസ് , ക്രിക്കറ്റ് എന്നീ മത്സരങ്ങള്‍ ഇന്ന് സമാപിച്ചു. മത്സരത്തില്‍ പങ്കടുത്ത ഉപജില്ലയിലെ കായിക താരങ്ങള്‍ക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കി സ്കൂള്‍ സംഘാടനമികവ് തെളിയിച്ചു.

Thursday, August 18, 2016

വിജ്ഞാനവിരുന്നൊരുക്കി വിജ്ഞാനോത്സവം

വിജ്ഞാനോത്സവഭാഗമായി നടന്ന സ്കൂള്‍തലപരിപാടികള്‍ ശ്രദ്ധേയമായി. സൂക്ഷജീവികളുമായി ബന്ധപ്പെട്ട മള്‍ട്ടിമീഡിയ പ്രദര്‍ശനം അറിവിന്റെ പുതിയൊരു വാതായനം തുറന്നു. ശാസ്ത്രജ്ഞന്മാര്‍, കണ്ടുപിടുത്തങ്ങള്‍, മരുന്നുകള്‍ എന്നിവയെക്കുറിച്ചുള്ള വിവര​വും ചര്‍ച്ചയും നടത്തിയത് വിജ്ഞാനോത്സവത്തിന് മാറ്റേകി.