Thursday, July 31, 2014

കാഞ്ഞങ്ങാട് നഗരസഭയിലെ നാല് വില്ലേജുകളിൽ ഒന്നാണ് ബല്ല .പടിഞ്ഞാറു അറബിക്കടലും കിഴക്ക് മടികൈ അമ്പലത്തറയും തെക്ക് ഹോസ് ദുർഗും വടക്ക് അജാനൂരും അതിരുകളുള്ള ഗ്രാമം .കേരളം രൂപീകരിക്കുന്നതിനു മുമ്പ് തൃശൂരിൽ നിന്നും ഈ ഗ്രാമത്ത്തിലീക്ക് കുടിയേറിയ സാമൂഹ്യസ്നേഹിയായ ശ്രീ ഫ്രാൻസിസ് പിള്ള എന്നമഹത് വ്യക്തിയാണ് ഈ സ്കൂൾ സ്ഥാപിച്ചത് .അദ്ദേഹത്തിന്റെ ശ്രമഫലമായി അന്നത്തെ താലൂക്ക് ബോഡ് പ്രസിഡണ്ടും പ്രമുഖ സ്വാതന്ത്രിയ സമര പോരാളിയുമായ ശ്രീ എ .സി .കണ്ണൻ നായർ ഈ പ്രദേശത്ത് ഒരു ബോഡ് എലിമെന്ററി സ്കൂൾ സ്ഥാപിക്കുന്നതിനു ചുക്കാൻ പിടിച്ചു .
           1946 ൽ സ്ഥാപിതമായ ബല്ലാ ഈസ്റ്റ്‌ ബോഡ് എലിമെന്ററി സ്കൂൾ ശ്രീമാൻ ഫ്രാസിസ് പിള്ളയുടെ പറമ്പിലാണ്  ആരംഭിച്ചത് .അന്നു ഇത് ഒരു എൽ .പി സ്കൂൾ ആയിരുന്നു .1981 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർ സെകന്റെരി സ്കൂൾ ആയും ഉയർത്തി .42 ആദ്യപകരും 876 വിദ്യാർത്ഥികളും ഈ വിദ്യലയതിലുണ്ട് .സംസ്ഥാനതലത്തിൽ ഉന്നതവുജയം നേടാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട് .പിന്നോക്കം നില്ക്കുന്ന കുട്ടികളെ ഉയരത്തി കൊണ്ടുവരാൻ അദ്ധ്യാപകരും  പി ടി എ യും  കിണഞ്ഞു പരിശ്രമിക്കുന്നു.

2 comments:

  1. ബ്ലോഗ് നന്നാകുന്നുണ്ട്... ബ്ലോഗ് ഉദ്ഘാടനവാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു.. ആഗസ്ത് മാസത്തെ പോസ്റ്റുകളൊന്നും കണ്ടില്ല... കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ? . കുട്ടികളുടെ രചനകള്‍ അധ്യാപകരുടെ മികവുകള്‍ എന്നിവ പോസ്റ്റായിട്ടു വരുന്നത് കാത്തിരിക്കുന്നു.

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete